കൊച്ചിയിലെ നിയമസര്‍വ്വകലാശാലയായ നുവാല്‍സില്‍ ഉദ്യോഗസ്ഥര്‍ക്കും പ്രൊഫഷണല്‍സിനുമായി എക്‌സിക്യൂട്ടീവ് എല്‍എല്‍എം ആരംഭിക്കുവാനായി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനിച്ചു. അഭിഭാഷകര്‍, ന്യായാധിപര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, എല്ലാത്തരം പ്രൊഫഷണലിലും ഉള്ളവര്‍ എന്നിവരില്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉള്ളവരെ ഉദ്ദേശിച്ചാണ് ഈ പ്രോഗ്രാം. മൂന്ന് വര്‍ഷമാണ് പഠനകാലയളവ്. ജോലിയോടൊപ്പം പഠനം അനുവദിക്കുന്ന രീതിയില്‍ ബാര്‍ കൗണ്‍സില്‍ മാര്‍ഗരേഖ അനുസരിച്ചു നടത്തുന്ന പരിപാടി 2022 ജനുവരിയില്‍ ആരംഭിക്കും.

വൈസ് ചാന്‍സലര്‍ ഡോ. കെ.സി.സണ്ണി അധ്യക്ഷത വഹിച്ച എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് , സംസ്ഥാന ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. ജോസഫ് ജോണ്‍, നിയമ സെക്രട്ടറി വി. ഹരി നായര്‍, സ്റ്റേറ്റ് അറ്റോര്‍ണി അഡ്വ. മനോജ് കുമാര്‍ എന്‍., അഡ്വ. നാഗരാജ് നാരായണന്‍, ഡോ.ജി.സി. ഗോപാലപിള്ള, അഡ്വ. എന്‍. ശാന്ത, അഡ്വ. കെ.ബി. സോണി, അഡ്വ. കെ. ബി. മോഹന്‍ദാസ്, അഡ്വ. സ്മിത ഗോപി, പ്രൊഫ. ഡോ. മിനി എസ്., ഗവ പ്രതിനിധികളായ ആര്‍.വിജയകുമാര്‍, എസ്. അനൂപ്, വിദ്യാര്‍ത്ഥി പ്രതിനിധി  രേഷ്മ രാജന്‍ എന്നിവര്‍ പങ്കെടുത്തു.

Content Highlights: Executive LLM in The National University of Advanced Legal Studies