നുവാല്‍സില്‍ (നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്  കൊച്ചി) തുടങ്ങുന്ന എക്‌സിക്യൂട്ടീവ് എല്‍എല്‍.എം. കോഴ്‌സിന്റെ ചട്ടങ്ങള്‍ അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ചു.

വൈസ് ചാന്‍സലര്‍ ഡോ. കെ.സി. സണ്ണി അധ്യക്ഷത വഹിച്ച യോഗത്തില്‍ മഹാരാഷ്ട്ര ലോ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. വിജേന്ദര്‍ കുമാര്‍, ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ശ്രീകൃഷ്ണ റാവു, ഉസ്മാനിയ ലോ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജി.ബി. റെഡ്ഡി, എം.ജി. യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലീഗല്‍ തോട്ട് ഡയറക്ടര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍, നുവാല്‍സ് അധ്യാപകരായ ഡോ ഷീബ എസ്. ധര്‍, ഡോ. ജേക്കബ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.

ജനുവരിയിലാണ് കോഴ്‌സ് തുടങ്ങുന്നത് . കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://www.nuals.ac.in/

Content Highlights: Executive LL.M. From National university of Advanced legal studies kochi