തിരുവനന്തപുരം: പ്രകൃതി ദുരന്തംമൂലം ചില ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ തിങ്കളാഴ്ച (13.08.2018) നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ 17ാം തീയതിയിലേക്ക് മാറ്റി. അന്നേദിവസം ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ രണ്ടുമണിക്കാവും ആരംഭിക്കുക. രാവിലത്തെ പരീക്ഷയുടെ സമയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

exam