കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടിയതും  മാറ്റിവെച്ചതുമായ പ്രവേശന പരീക്ഷകളെക്കുറിച്ചറിയാം. 

ഐ.ഐ.എസ്സി.-ബി.എസ്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്സി.) ബെംഗളൂരു, നാലു വര്‍ഷ ബാച്ചിലര്‍ ഓഫ് സയന്‍സ് (ബി.എസ്.) പ്രോഗ്രാം പ്രവേശനത്തിന് മേയ് 30 വരെ അപേക്ഷിക്കാം. https://www.iisc.ac.in/admissions/

എന്‍.സി.എച്ച്.എം.- ജെ.ഇ.ഇ.

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ്് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി (എന്‍.സി.എച്ച്.എം. ആന്‍ഡ് സി.ടി.), ബി.എസ്സി. ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന എന്‍.സി.എച്ച്.എം. ജോയന്റ്് എന്‍ട്രന്‍സ് എക്‌സ്സാമിനേഷന്‍ (ജെ.ഇ.ഇ.) അപേക്ഷ നല്‍കാനുള്ള സമയം മേയ് 31 വരെ നീട്ടി. ജൂണ്‍ 12-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രവേശനപരീക്ഷ മാറ്റിവെച്ചു. https://nchmjee.nta.nic.in/

ജെ.ഇ.ഇ. മെയിന്‍ മാറ്റിവെച്ചു

എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, പ്ലാനിങ് ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ. ഇ.) മെയിന്‍ നാലാം സെഷന്‍ പരീക്ഷകള്‍ മാറ്റിവെച്ചു. മേയ് 24 മുതല്‍ 28 വരെ നിശ്ചയിച്ച പരീക്ഷകളാണ് മാറ്റിവെച്ചത്. ഏപ്രില്‍ സെഷന്‍ പരീക്ഷയും മാറ്റിവെച്ചിരുന്നു. മേയ് സെഷനുള്ള രജിസ്‌ട്രേഷന്‍ തീയതി പിന്നീട് പ്രഖ്യാപിക്കും. https://jeemain.nta.nic.in/

ഓള്‍ ഇന്ത്യ ആയുഷ് പി.ജി. എന്‍ട്രന്‍സ് എക്‌സാമിനേഷന്‍

ജൂണ്‍ ഏഴിന് നടത്താനിരുന്ന ഓള്‍ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (എ.ഐ.എ.പി.ജി.ഇ.ടി.)-2021, കുറഞ്ഞത് മൂന്നു മാസമെങ്കിലും കഴിഞ്ഞേ നടത്തുകയുള്ളൂ. ഓണ്‍ലൈന്‍ രജിസ്‌ടേഷന്‍ തീയതി, പരീക്ഷാതീയതി എന്നിവ പിന്നീട് പ്രഖ്യാപിക്കും. https://nta.ac.in/

ഇന്ദോര്‍ ഐ.ഐ.എം. ഐ.പി.എം. -എ.ടി.

ഇന്ദോര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) നടത്തുന്ന അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ്് (ഐ.പി.എം.) പ്രവേശനത്തിനുള്ള ഐ.പി.എം. ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (എ.ടി.) അപേക്ഷ മേയ് 31 വരെ നല്‍കാം. പരീക്ഷ ജൂലായ് 16-ന് നടത്തും. https://www.iimidr.ac.in/

റോഹ്തക് ഐ.ഐ.എം. ഐ.പി.എം. -എ.ടി.

റോഹ്തക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) നടത്തുന്ന അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (ഐ.പി.എം.) പ്രവേശനത്തിനുള്ള ഐ.പി.എം. ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (എ.ടി.) അപേക്ഷ മേയ് 11 വരെ നല്‍കാം. പരീക്ഷ ജൂണ്‍ 19-ന് നടത്തും. https://www.iimrohtak.ac.in/

എച്ച്.എസ്.ഇ.ഇ.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) മദ്രാസ് അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എം.എ. പ്രോഗ്രാം പ്രവേശനത്തിനായി ജൂണ്‍ 13-ന് നടത്താനിരുന്ന ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (എച്ച്.എസ്.ഇ.ഇ.) മാറ്റിവെച്ചു. https://hsee.iitm.ac.in

നിപര്‍ ജെ.ഇ.ഇ.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (നിപര്‍) വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന മാസ്റ്റേഴ്‌സ്, പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് മേയ് 15 വരെ അപേക്ഷിക്കാം. ജൂണ്‍ അഞ്ചിന് നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ. ഇ) മാറ്റിവെച്ചു. http://www.niperhyd.ac.in/

Content Highlights: Exam date postponed, extended due to covid-19