തിരുവനന്തപുരം: പുതുക്കിയ യോഗ്യതാ മാനദണ്ഡം അനുസരിച്ച് ബിരുദാനന്തര ബിരുദ ഡെന്റല്‍ കോഴ്‌സില്‍ സ്വാശ്രയ ഡെന്റല്‍ കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനപ്പരീക്ഷാ കമ്മിഷണര്‍ പ്രവേശനം നടത്തും.

പി.ജി. ഡെന്റല്‍ കോഴ്‌സിലേക്ക് ഇതിനകം പ്രവേശനപ്പരീക്ഷാ കമ്മിഷണര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ പുതുതായി അപേക്ഷിക്കേണ്ടതില്ല. പുതുതായി അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ നേറ്റിവിറ്റി, ജനനത്തീയതി എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും കമ്യൂണിറ്റി/കാറ്റഗറി/ഫീസ് ആനുകൂല്യം (ബാധകമായവര്‍ക്ക് മാത്രം) എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും മുന്‍കൂറായി വാങ്ങിവയ്ക്കണം.

വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും.

Content Highlights: Entrance examination for vacant seats in P.G. Dental course‌