കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയ്ക്കായി അപേക്ഷ നൽകിയവർക്ക് തിരഞ്ഞെടുത്ത പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റംവരുത്തുന്നതിന് പ്രവേശന പരീക്ഷാ കമ്മിഷണർ അവസരം നൽകുന്നു. www.cee.kerala.gov.in വഴി KEAM 2020 - Online Application മുഖേന ഏപ്രിൽ 16-ന് രാവിലെ 10 മുതൽ 21-ന് ഉച്ചയ്ക്ക് 12 വരെ സമയം അനുവദിക്കും.

Candidate login ലിങ്കിലൂടെ ആപ്ലിക്കേഷൻ നമ്പർ, പാസ്​വേഡ് എന്നിവ നൽകി ഹോം പേജിൽ പ്രവേശിച്ച ശേഷം Change Examination Centre എന്ന ലിങ്ക് വഴി പരീക്ഷാകേന്ദ്രം മാറ്റാം. അധികമായി ഫീസ് അടയ്ക്കേണ്ടി വരുകയാണങ്കിൽ ഓൺലൈനായിമാത്രമേ അടയ്ക്കാൻ കഴിയൂ. ഇതിനുള്ള അവസരം പിന്നീട് നൽകും.

Content Highlights: Engineering Admission, students can change Exam centers