engineeringഎൻജിനീയറിങ്/ആർക്കിടെക്ചർ റാങ്ക്‌ലിസ്റ്റുകൾ തയ്യാറാക്കുന്നതിന് വിദ്യാർഥികൾ നൽകിയ മാർക്ക്‌വിവരങ്ങൾ പരിശോധനയ്ക്കായി  www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ജൂൺ 15, 16 തീയതികളിൽ ലഭ്യമാകും. അപേക്ഷാർഥികൾക്ക് ആപ്ലിക്കേഷൻ നമ്പരും റോൾനമ്പരും നൽകി അവരുടെ ഹോംപേജിൽ പ്രവേശിക്കാം.

വെരിഫിക്കേഷൻ ഓഫ് മാർക്ക്‌സ് സബ്മിഷൻ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് പാസ്‌വേഡും കീ നമ്പരും നൽകി മാർക്ക് വിവരങ്ങൾ, പഠിച്ച ബോർഡ്, പാസായ വർഷം (ആർക്കിടെക്ചർ കോഴ്‌സിലേക്ക്‌ NATA സ്കോർ ഉൾപ്പെടെ) എന്നിവ പരിശോധിക്കണം. എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ 

ശരിയായ വിവരം രേഖപ്പെടുത്താം. മാർക്ക്‌ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അടക്കം ജൂൺ 16ന് വൈകീട്ട് അഞ്ചിനകം പ്രവേശന പരീക്ഷാകമ്മിഷണർക്ക് സമർപ്പിക്കണം. ആർക്കിടെക്ചർ കോഴ്‌സിലേക്ക് NATA സ്കോർ കാർഡ് ഉൾപ്പെടെയാണ് സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ്പ് ലൈൻ നം. 0471-2339101, 2339102.