തിരുവനന്തപുരം: എന്‍ജിനിയറിങ് പ്രവേശനത്തില്‍ പ്ലസ്ടു മാര്‍ക്കിന് പകുതി വെയ്‌റ്റേജ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ നേരത്തേയെടുത്തിരുന്നു.

പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങള്‍ക്കുള്ള മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് പകുതി വെയ്‌റ്റേജ് നല്‍കുക. ബാക്കി പകുതി വെയ്‌റ്റേജ് പ്രവേശനപ്പരീക്ഷയ്ക്കു ലഭിച്ച മാര്‍ക്കിനാണ്. പ്രവേശനപ്പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയ സ്‌ക്രീനിങ് തുടങ്ങി.

പ്രവേശനത്തിന് പ്ലസ്ടു മാര്‍ക്ക് പരിഗണിക്കരുതെന്ന വിദ്യാര്‍ഥികളുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കൂടാതെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കരുതെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: Engineering Admission: Half weightage will be given for Plus Two marks