ന്യൂഡൽഹി: കോവിഡ്-19 രോഗബാധ വിദ്യാഭ്യാസരംഗത്ത് സൃഷ്ടിച്ച പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന വിദ്യഭ്യാസ സെക്രട്ടറിമാരുടെ യോഗം വിളിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാൽ. മേയ് 17-നാണ് വെർച്വൽ യോഗം വിളിച്ചിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസം എങ്ങനെ പ്രോൽസാഹിപ്പിക്കാം, പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കൽ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാകും യോഗത്തിൽ സംസാരിക്കുക. കോവിഡ് രണ്ടാം തരംഗം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് വിദ്യാഭ്യാസ സെക്രട്ടറിമാരുടെ ഒരു യോഗം കേന്ദ്രം വിളിക്കുന്നത്.

കോവിഡ്-19 പഠനത്തെ എങ്ങനെ ബാധിച്ചെന്നും ഓൺലൈൻ പഠനം മികച്ച രീതിയിൽ കൊണ്ടുപോകാനായി സംസ്ഥാനങ്ങൾ കൈകൊണ്ട നടപടികളും യോഗത്തിൽ ചർച്ചചെയ്യും.

Content Highlights: Education Minister to virtually meet state education secretaries