തിരുവനന്തപുരം: ഡോ. സജി ഗോപിനാഥിനെ കേരള ഡിജിറ്റല്‍ സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ചു. ഇപ്പോള്‍ സ്റ്റാര്‍ട്ടപ്പ് മിഷന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറാണ് സജി ഗോപിനാഥ്.

ടെക്നോപാര്‍ക്ക് ആസ്ഥാനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരളയുടെ (ഐ.ഐ.ഐ.ടി.എം.കെ.) ഡയറക്ടറും കോഴിക്കോട് ഐ.ഐ.എമ്മില്‍ മുന്‍ പ്രൊഫസറും ഡീനുമാണ്. ഐ.ഐ.ഐ.ടി.എം.കെ. എന്ന സ്ഥാപനത്തെയാണ് സര്‍ക്കാര്‍ ഡിജിറ്റല്‍, ഇന്നൊവേഷന്‍ ആന്‍ഡ് ടെക്നോളജി സര്‍വകലാശാലയാക്കിയത്.

Read: ഐ.ടി. സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കുന്ന കേരളത്തിന്റെ ഡിജിറ്റല്‍ സര്‍വകലാശാല

Content Highlights: Dr Saji Gopinath appointed first VC of Kerala Digital University