യുവപ്രതിഭകള്‍ക്ക് അവരുടെ മികവ് തെളിയിക്കാന്‍ അവസരമൊരുക്കുന്ന ഡിജിറ്റല്‍ വോള്‍ പേപ്പര്‍ ഡിസൈന്‍, ഷോര്‍ട്ട് ആനിമേഷന്‍ ഫിലിം ഡിസൈന്‍ മത്സരങ്ങള്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) നടത്തുന്നു.

വിദ്യാര്‍ഥി (സ്‌കൂള്‍/കോളേജ്) വിഭാഗത്തിലും (2022 ജനുവരി ഒന്നിന് പ്രായം 20 വയസ്സ് വരെ) വ്യക്തി വിഭാഗത്തിലും (2022 ജനുവരി ഒന്നിന് 20 വയസ്സിനു മുകളില്‍) നടത്തും.

ഡി.ആര്‍.ഡി.ഒ. ഉത്പന്നങ്ങള്‍, ഡി. ആര്‍.ഡി.ഒ.യുടെ സംഭാവന, പ്രതിരോധ സാങ്കേതികവിദ്യകള്‍ എന്നിങ്ങനെ മൂന്നു പ്രമേയങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. എങ്ങനെ തയ്യാറാക്കണമെന്നത് www.contest.drdolms.in ല്‍ നല്‍കിയിട്ടുണ്ട്. 

എന്‍ട്രികള്‍ ഡിസംബര്‍ 15-നകം അപ്ലോഡ് ചെയ്യണം. ഒപ്പം ഇതുമായി ബന്ധപ്പെട്ട വിശദീകരണക്കുറിപ്പും നല്‍കണം. വിദ്യാര്‍ഥിവിഭാഗത്തില്‍ ഒന്നാം സമ്മാനം 20,000 രൂപയാണ്. വ്യക്തിഗതവിഭാഗത്തില്‍ 50,000 രൂപയും. ഒന്നില്‍ കൂടുതല്‍ രണ്ടും മൂന്നും സമ്മാനങ്ങളും സമാശ്വാസ സമ്മാനങ്ങളും ഉണ്ട്.

Content Highlights: D.R.D.O Design competition for school, college students