കൊച്ചി: കോവിഡ്-19 വ്യാപനം രൂക്ഷമായ  സാഹചര്യത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല
നടത്താന്‍ തീരുമാനിച്ചിരുന്ന പൊതുപ്രവേശന പരീക്ഷ മാറ്റി വെച്ചു. ജൂണ്‍ 12, 13, 14 എന്നീ തിയതികളിലാണ് പരീക്ഷ നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് അഡ്മിഷന്‍ വിഭാഗം ഡയറക്ടര്‍ അറിയിച്ചു

അക്കാദമിക് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായുള്ള പൊതുപ്രവേശന പരീക്ഷയായ  സിഎടി പരീക്ഷയാണ് മാറ്റിയിരിക്കുന്നത്

.കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിരവധി പൊതു പരീക്ഷകള്‍ മാറ്റിവെച്ചുകൊണ്ടിരിക്കുകയാണ്‌.

Content Highlights: Cusat common entrance test