ന്യൂഡല്‍ഹി: 2020 ജൂണിലെ സി.എസ്.ഐ.ആര്‍ യു.ജി.സി നെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ). csirnet.nta.nic.in എന്ന വെബ്‌സൈറ്റ് വഴി പരീക്ഷാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. 2,62,692-ഓളം പേരാണ് നവംബര്‍ 19, 21, 26 തീയതികളില്‍ നടന്ന കംപ്യൂട്ടറധിഷ്ഠിത പരീക്ഷയെഴുതിയത്. 

പരീക്ഷയില്‍ വിജയിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്/ ലെക്ചര്‍ഷിപ്പ് യോഗ്യത ലഭിക്കും. ഫലം ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ എന്തെങ്കിലും തടസ്സം നേരിടുന്നുണ്ടെങ്കില്‍ 0120-6895200 എന്ന നമ്പറിലോ csirnet@nta.nic.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം. 

Content Highlights: CSIR UGC net June 2020 result released by NTA