ന്യൂഡല്‍ഹി: ജൂണിലെ സി.എസ്.ഐ.ആര്‍ യു.ജി.സി നെറ്റ് പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ). csirnet.nta.nic.in എന്ന വെബ്‌സൈറ്റ് വഴി പരീക്ഷാര്‍ഥികള്‍ക്ക് ഉത്തരസൂചിക പരിശോധിക്കാം. 

നിശ്ചിത ചോദ്യത്തിന് ഉത്തരസൂചികയില്‍ നല്‍കിയിട്ടുള്ള ഉത്തരം തെറ്റാണെന്ന് തോന്നുന്നവര്‍ക്ക് ഉത്തരസൂചിക ചാലഞ്ച് ചെയ്യാനുള്ള അവസരവുമുണ്ട്. ഇങ്ങനെ ചാലഞ്ച് ചെയ്യുന്ന ഓരോ ചോദ്യത്തിനും 1000 രൂപ ഫീസടയ്ക്കണം. പരീക്ഷാര്‍ഥിയുടെ ചാലഞ്ച് ശരിയാണെന്ന് തെളിഞ്ഞാല്‍ പണം തിരികെ ലഭിക്കും. ഓണ്‍ലൈനായി വേണം പണമടയ്ക്കാന്‍. 

ഡിസംബര്‍ അഞ്ചുവരെയാണ് ഈ അവസരമുള്ളത്. കോവിഡ്-19നെത്തുടര്‍ന്ന് നവംബര്‍ 19, 21, 26, 30 തീയതികളിലാണ് സി.എസ്.ഐ.ആര്‍. യു.ജി.സി നെറ്റ് പരീക്ഷ നടത്തിയത്. 

Content Highlights: CSIR UGC answer key released by NTA, check now