ന്യൂഡല്‍ഹി: ഡിസംബര്‍ 15ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തിയ സി.എസ്.ഐ.ആര്‍ നെറ്റ് ഫലം പ്രസിദ്ധീകരിച്ചു. csirnet.nta.nic.in, nta.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലം പരിശോധിക്കാം. ഈ വെബ്‌സൈറ്റ് വഴി ലോഗിന്‍ ചെയ്യ്ത്  അപ്ലിക്കേഷന്‍ നമ്പറും പാസ് വേര്‍ഡും നല്‍കിയാല്‍ ഫലം അറിയാം. 

ജൂനിയര്‍ റിസര്‍ച്ച് ഫെലോ, അസിസ്റ്റന്റ്  പ്രൊഫസര്‍/ ലക്ചര്‍ഷിപ്പ് യോഗ്യതയ്ക്കായി 282,116 പേരാണ് പരീക്ഷയെഴുതിയത്. കെമിക്കല്‍ സയന്‍സസ്, എര്‍ത്ത് സയന്‍സസ്, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് എന്നീ വിഷയങ്ങളിലാണ് പരീക്ഷ നടന്നത്. 

പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെത്തുടര്‍ന്ന ഡിസംബര്‍ 27-നാണ് ആസാം, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ സി.എസ്.ഐ.ആര്‍ നെറ്റ് പരീക്ഷ നടത്തിയത്. ഇതേത്തുടര്‍ന്നാണ് ഫലം വൈകിയത്. 


Content Highlights: CSIR NET Result Published