ന്യൂഡല്‍ഹി: കോവിഡ്-19 രോഗബാധയെ തടയുന്നതിന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ സി.എസ്.ഐ.ആര്‍ നെറ്റ് അപേക്ഷാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ). ഇതിന്റെ അടിസ്ഥാനത്തില്‍ കാറ്റഗറി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാതെ തന്നെ ഇത്തവണ വിദ്യാര്‍ഥികള്‍ക്ക് സി.എസ് ഐ.ആര്‍ നെറ്റിന് അപേക്ഷിക്കാം. കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് ഇത് സംബന്ധിച്ച വിവരങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

നേരത്തെ ഇവ രണ്ടും ഉള്ളവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ യോഗ്യതയുണ്ടായിരുന്നത്. എന്നാല്‍ മേയ് 17 വരെ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ അവസാന തീയതിക്ക് മുന്‍പ് എല്ലാ വിദ്യാര്‍ഥികള്‍ക്കും അതിന് കഴിയില്ല. എന്നാല്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം ആവശ്യപ്പെടുന്ന മുറയ്ക്ക് ഇവ ഹാജരാക്കണം. 

നിലവില്‍ ഫോട്ടോയും ഒപ്പും മാത്രം മതി സി.എസ്.ഐ.ആര്‍ നെറ്റിന് അപേക്ഷിക്കാന്‍. മേയ് 15 വരെയാണ് സി.എസ്.ഐ.ആര്‍ നെറ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി. nta.ac.in എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 

Content Highlights: CSIR NET candidates can register without category, result certificates due to covid lockdown,NTA, Corona Virus, Covid-19