ന്യൂഡല്‍ഹി: ഡ്രഗ് ഡിസ്‌കവറി ഹാക്കത്തോണുമായി കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും (സി.എസ്.ഐ.ആര്‍) ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ). കോവിഡ്-19നെ ചെറുക്കാന്‍ പ്രാപ്തിയുള്ള മരുന്ന് കണ്ടുപിടിക്കുക ലക്ഷ്യം വെച്ചാണ്  ഹാക്കത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്. 

ദേശീയ, അന്തര്‍ദേശീയ തലത്തിലുള്ളവര്‍ക്ക് ഈ ഓണ്‍ലൈന്‍ ഹാക്കത്തോണിന്റെ ഭാഗമാകാം. ഹാക്കത്തോണില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ സി.എസ്.ഐ.ആര്‍ ലാബുകളും സ്റ്റാര്‍ട്ടപ്പുകളും ചേര്‍ന്ന് വികസിപ്പിക്കും. 

വിദ്യാര്‍ഥികള്‍ക്കും കമ്പനികള്‍ക്കുമെല്ലാം ഹാക്കത്തോണിന്റെ ഭാഗമാകാം. ഹാക്കത്തോണിന്റെ തീയതി, നടപടികള്‍ തുടങ്ങിയ വിവരങ്ങള്‍ വൈകാതെ അറിയിക്കുമെന്നും എച്ച്.ആര്‍.ഡി ചീഫ് ഇന്നോവേഷന്‍ ഓഫീസര്‍ ഡോ.അഭയ് ജെരെ വ്യക്തമാക്കി. 

Content Highlights: CSIR, AICTE To Hold Drug Discovery Hackathon 2020, Corona Outbreak, Covid-19