ന്യൂഡൽഹി: കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് എൻട്രൻസ് ടെസ്റ്റിന്റെ (സി.എസ്.ഇ.ഇ) ഫലം പ്രഖ്യാപിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ). icsi.edu എന്ന വെബ്സൈറ്റ് വഴി പരീക്ഷാർഥികൾക്ക് ഫലം പരിശോധിക്കാം.

ജനുവരി 9, 10 തീയതികളിൽ നടത്തിയ പരീക്ഷയുടെ ഫലമാണിപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ 200 മാർക്കിന്റെ പരീക്ഷയിൽ വിജയിക്കാൻ മൊത്തത്തിൽ 50 ശതമാനം മാർക്കും ഓരോ പേപ്പറിനും 40 ശതമാനം മാർക്കുമാണാവശ്യം.

ഡിസംബർ 26, 27 തീയതികളിൽ നടത്തിയ ഫൗണ്ടേഷൻ കോഴ്സിന്റെ ഫലവും ഐ.സി.എസ്.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബറിൽ നടത്തിയ സി.എസ്.ഇ.ഇ പരീക്ഷയിൽ 78.98 ശതമാനം വിദ്യാർഥികളാണ് വിജയിച്ചത്.

Content Highlights: CSEET result published by ICSI