ന്യൂഡല്‍ഹി: കമ്പനി സെക്രട്ടറി എക്‌സിക്യൂട്ടീവ് എന്‍ട്രന്‍സ് പരീക്ഷയ്ക്കായുള്ള (സി.എസ്.ഇ.ഇ.ടി) അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ). icsi.edu എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. 

ജൂലായ് 10-നാണ് ഓണ്‍ലൈനായുള്ള പരീക്ഷ നടക്കുക. പരീക്ഷയാരംഭിക്കുന്നതിന് 30 മിനിറ്റ് മുന്‍പ് ഉദ്യോഗാര്‍ഥികള്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യണം. ഒന്നര മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. 

അടുത്ത അധ്യായന വര്‍ഷം മുതല്‍ ബിരുദ, ബിരുദാനന്തരബിരുദ യോഗ്യതയുള്ളവര്‍ക്ക് പ്രവേശന പരീക്ഷയെഴുതാതെ തന്നെ കമ്പനി സെക്രട്ടറി എക്‌സിക്യൂട്ടീവ് കോഴ്‌സില്‍ ചേരാമെന്ന് ഐ.സി.എസ്.ഐ അറിയിച്ചിട്ടുണ്ട്. 

Content Highlights: CSEET Admit card published by ICSI