ന്യൂഡല്‍ഹി: 2021-ലെ കമ്പനി സെക്രട്ടറി എക്‌സിക്യൂട്ടീവ് എന്‍ട്രന്‍സ് ടെസ്റ്റിന്റെ (സി.എസ്.ഇ.ഇ.ടി) ഫലം പ്രഖ്യാപിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ). ജൂലായ് 10 മുതല്‍ 12 വരെ തീയതികളില്‍ നടന്ന പരീക്ഷയുടെ ഫലമാണിപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

icsi.edu എന്ന വെബ്‌സൈറ്റ് വഴി ലോഗിന്‍ ചെയ്ത് ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷാഫലമറിയാം. ഫലത്തിന്റെ പകര്‍പ്പ് ഐ.സി.എസ്.ഐ നല്‍കാത്തതിനാല്‍ ഫലവും മാര്‍ക്ക്‌ലിസ്റ്റും അടങ്ങിയ ഈ രേഖ ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ച് വെക്കാം. 

ഓരോ വിഷയങ്ങള്‍ക്കും 40 ശതമാനവും ആകെ 50 ശതമാനവും മാര്‍ക്ക് കരസ്ഥമാക്കിയവരാണ് വിജയികളാകുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

Content Highlights: CSEET 2021 Result announced by ICSI