രാജ്യത്തെ 41 കേന്ദ്രസര്‍വകലാശാലകളിലെ ബിരുദ, പിജി പ്രവേശനത്തിന് പൊതുപരീക്ഷ വരുന്നു.  ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് യുജിസി വിദഗ്ദ സമിതി വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറി

12 കേന്ദ്രസര്‍വകലാശാലയിലേക്ക് പൊതുപ്രവേശന പരീക്ഷ നടത്തുന്നുണ്ടെങ്കിലും മറ്റ പ്രമുഖ സര്‍വകലാശകള്‍ ഇതില്‍ ഉള്‍പ്പെടിരുന്നില്ല. ഇവ സ്വന്തം നിലയില്‍ പ്രവേശന പരീക്ഷ നടത്തുകയാണ് പതിവ്.

പുതിയ രീതി പ്രകാരം പൊതുപരീക്ഷയിലെ മാര്‍ക്കും പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കും പരിഗണിച്ചായിരിക്കും പ്രവേശനം ലഭിക്കുക. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയായിരിക്കും പരീക്ഷ നടത്തുന്നത്. പൊതുവായ പേപ്പറും വിഷയത്തില്‍ അധിഷ്ഠിതമായ പേപ്പറും ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Common entrance Examination for Central University