ന്യൂഡല്‍ഹി: രാജ്യത്ത് സഹകരണ സര്‍വകലാശാലകള്‍ സ്ഥാപിക്കാന്‍ മുന്‍ കൈയെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പരിഗണന നല്‍കുമെന്ന് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ. നിലവില്‍ സഹകരണ സര്‍വകലാശാല രൂപീകരണത്തിന് നിരവധി അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.  

സഹകരണ സ്ഥാപനങ്ങള്‍ ആഴത്തില്‍ വേരുറയ്ക്കാന്‍ രാജ്യത്ത് സഹകരണ സര്‍വകലാശാലകള്‍ അനിവാര്യമാണെന്നും അദ്ദേഹം പാര്‍ലമെന്റില്‍ നടന്ന ചോദ്യോത്തര വേളയില്‍ അറിയിച്ചു. 'സഹകരണ മേഖലയിലെ ഏതെങ്കിലും സ്ഥാപനങ്ങള്‍ ഇത്തരില്‍ ഒരു സര്‍വകലാശാലയുടെ രൂപീകരണത്തില്‍ മുന്‍കൈയെടുത്താല്‍ അവര്‍ക്ക് പ്രഥമ പരിഗണന നല്‍കും', അമിത് ഷാ പറഞ്ഞു. 

പൂണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈകുണ്ഡ് മെഹ്താ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് അടക്കമുള്ള സ്ഥാപനങ്ങള്‍ വിഷയത്തില്‍ പൂര്‍ണ പിന്തുണ നല്‍കി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: co-operative institutions will be considered if they are willing to form co-operative university