ന്യൂഡല്‍ഹി: രാജ്യത്തെ 22 ദേശീയ നിയമ സര്‍വകലാശാലകളിലെ ബിരുദ, ബിരുദാനന്തരബിരുദ നിയമ കോഴ്‌സുകളിലെ പ്രവേശനത്തിനായുള്ള കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റിന് (ക്ലാറ്റ്) അപേക്ഷിക്കാനുള്ള തീയതി നീട്ടി. 

ഏപ്രില്‍ 30 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. കണ്‍സോര്‍ഷ്യം ഓഫ് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ consortiumofnlus.ac.in വഴി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 

നേരത്തെ മാര്‍ച്ച് 31 വരെയായിരുന്നു അപേക്ഷിക്കാനുള്ള സമയം. ജൂണ്‍ 13-ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാലുവരെയാണ് പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

Content Highlights: CLAT application date extend