2022 ല്‍ നടക്കുന്ന ക്ലാറ്റ് (CLAT) പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം മുതല്‍ രണ്ട് തവണ ക്ലാറ്റ് പരീക്ഷ നടത്താന്‍ കണ്‍സോര്‍ഷ്യം ഓഫ് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റീസ് തീരുമാനിച്ചു. മെയ് 8-നാണ് ആദ്യ പരീക്ഷ നടക്കുന്നത്, 2022 ജനുവരി ഒന്നിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 

ബിരുദം,  ബിരുദാനന്തര ബിരുദം എന്നീ പ്രോഗ്രാമുകളിലേക്കാണ് പരീക്ഷ നടക്കുന്നത്. ബിരുദത്തിന് പ്ലസ്ടുവാണ് യോഗ്യത. എല്‍എല്‍ബി പൂര്‍ത്തിയാക്കിയവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാറ്റ് എല്‍എല്‍എമ്മിന് അപേക്ഷിക്കാം.

കൗണ്‍സിലിങ്ങ് ഫീസ്  50,000 രൂപയില്‍ നിന്ന് 30,000 രൂപയാക്കി കുറച്ചു. സംവരണ വിഭാഗക്കാര്‍ക്ക് 20,000 രൂപയാണ് കൗണ്‍സിലിങ് ഫീസ്. ഡിസംബര്‍ 18-നാണ് രണ്ടാമത്തെ പരീക്ഷ.

വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://consortiumofnlus.ac.in/

Content Highlights: CLAT 2022 exam dates announced