തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ്, അംഗീകൃത അൺഎയ്‌ഡഡ് പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനം ബുധനാഴ്ച ഓൺലൈനായി ആരംഭിക്കും.

എട്ടുവരെയുള്ള ക്ലാസുകളിലേക്കും പുതുതായി പ്രവേശനം ലഭിക്കും. ഇതിന് സമ്പൂർണ പോർട്ടലിൽ (sampoorna.kite.kerala.gov.in) സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രധാനാധ്യാപകരെ ഫോൺമുഖേന വിളിച്ചും പ്രവേശന നടപടികൾ പൂർത്തിയാക്കാം.

ഡിജിറ്റൽ ക്ലാസുകളിലൂടെ നടത്തിയ പഠനപ്രവർത്തനങ്ങളുടെ അവലോകനം മേയ് മുപ്പതിനകം പൂർത്തിയാക്കി റിപ്പോർട്ട് പ്രധാനാധ്യാപകർക്ക് നൽകണം. അവർ ബന്ധപ്പെട്ട ഉപജില്ല/ജില്ല വിദ്യാഭ്യാസ ഓഫീസർമാർക്ക് സമപ്പിക്കുകയും തുടർന്ന് ഉപഡയറക്ടർമാർ മുഖാന്തരം ഇ-മെയിൽ വഴി (supdtqip@kerala.gov.in) പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് അയക്കുകയും വേണം.

Content Highlights: Class one admission starts today, government schools