സിവില്‍ സര്‍വീസ് മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി കൈറ്റ്‌സ് ഫൗണ്ടേഷന്‍ സുമേധയുടെ സഹകരണത്തോടുകൂടി സംഘടിപ്പിക്കുന്ന സിവില്‍ സര്‍വീസ് വെബിനാര്‍ 'പാത്ത് ഫൈന്‍ഡര്‍' ജൂലായ് പത്തൊന്‍പതിന് ഞായറാഴ്ച കാലത്ത് 10 മണി മുതല്‍ നടക്കും. മുംബൈ ഇന്‍കംടാക്‌സ് ജോയിന്റ് കമ്മീഷണര്‍ ജ്യോതിസ് മോഹന്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്യും.
ദേവികുളം സബ്കളക്ടര്‍ പ്രേം കൃഷ്ണന്‍, അസിസ്റ്റന്റ് കളക്ടര്‍ ഹരി കല്ലിക്കാട്ട,് രമിത്ത് ചെന്നിത്തല, കൈറ്റ്‌സ് ഫൗണ്ടേഷന്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ ക്ലെയര്‍. സി. ജോണ്‍, ഡയറക്ടര്‍ രാജശ്രീ പ്രവീണ്‍, കോ-ഓര്‍ഡിനേറ്റര്‍ ഷെഹന. എസ് എന്നിവര്‍ വിവിധ സെഷനുകളിലായി വിദ്യാര്‍ഥികളുമായി സംവദിക്കും.
സൂം ആപ്പ് മുഖേന നാളെ രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ നടക്കുന്ന വെബിനാറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും വെബിനാറില്‍ പങ്കെടുക്കാനും 8138000933 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Content Highlights: Civil Service Webinar Kites Foundation