പൂക്കോട്: കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ കീഴില്‍ മണ്ണുത്തി വെറ്ററിനറി കോളേജിലെ ലൈവ് സ്റ്റോക്ക് പ്രൊഡക്ഷന്‍ മാനേജ്മെന്റ് വകുപ്പിനുകീഴിലെ എക്കോഫാമില്‍ മള്‍ട്ടിസ്‌കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം ഇന്‍ ഇന്റഗ്രേറ്റഡ് റിസോഴ്സ് മാനേജ്മെന്റ്് സെന്റേര്‍ഡ് ഓണ്‍ ലൈവ് സ്റ്റോക്ക് ആന്‍ഡ് പൗള്‍ട്രി കോഴ്സിന് പത്താംക്ലാസ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം.

ആറു മാസമാണ് കോഴ്സ് കാലാവധി. അപേക്ഷാ ഫോം www.kvasu.ac.in എന്ന വെബ്സൈറ്റില്‍നിന്നോ തൃശ്ശൂര്‍ മണ്ണുത്തി വെറ്ററിനറി കോളേജിലെ ലൈവ്സ്റ്റോക്ക് പ്രൊഡക്ഷന്‍ മാനേജ്മെന്റ് വകുപ്പില്‍നിന്നോ നവംബര്‍ 10 വരെ ലഭിക്കും.

അപേക്ഷകള്‍ നേരിട്ടോ കോഴ്സ് ഡയറക്ടര്‍ ആന്‍ഡ് പ്രൊഫസര്‍ ആന്‍ഡ് ഹെഡ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലൈവ് സ്റ്റോക്ക് പ്രൊഡക്ഷന്‍ മാനേജ്മെന്റ് ആന്‍ഡ് ഇക്കോഫാം, കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ്, മണ്ണുത്തി, തൃശ്ശൂര്‍, 680651 എന്ന വിലാസത്തിലോ 15-നകം അയക്കണം. ഫോണ്‍: 9048824497. ഇമെയില്‍: ecofarmmty@gmail.com.

Content Highlights: certificate course at veterinary university