ന്യൂഡല്‍ഹി: എല്ലാ കേന്ദ്രസര്‍വകലാശാലകളിലും ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് ഇക്കൊല്ലം പൊതുപ്രവേശന പരീക്ഷ (കുസെറ്റ്) നടത്താനുള്ള തീരുമാനം മാറ്റിവെച്ചു.

നിലവിലെ രീതിയില്‍ത്തന്നെ ഇക്കൊല്ലവും പ്രവേശനം നടത്തും. 45 കേന്ദ്രസര്‍വകലാശാലകളാണുള്ളത്. ഇവയില്‍ 14 പുതിയ സര്‍വകലാശാലകള്‍ പ്രത്യേകമായി പ്രവേശനപരീക്ഷ നടത്താറുണ്ട്. അവര്‍ക്ക് ആ രീതി പിന്തുടരാം. ഡല്‍ഹി സര്‍വകലാശാല ഉള്‍പ്പെടെ ഭൂരിഭാഗവും 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നല്‍കുന്നത്. ഏതാനും സര്‍വകലാശാലകള്‍ക്ക് സ്വന്തമായ പ്രവേശനരീതിയുണ്ട്.

മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ മൂന്നുരീതികളും ഇക്കൊല്ലം തുടരാനാണ് പുതിയ തീരുമാനം. 40 സര്‍വകലാശാലകള്‍ക്കുംവേണ്ടി പൊതുപ്രവേശന പരീക്ഷ നടത്താന്‍ മാര്‍ച്ചിലാണ് തീരുമാനിച്ചത്. ദേശീയ ടെസ്റ്റിങ് ഏജന്‍സിയെ അതിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

Content Highlights: Central University Common Entrance test is not conducting this year, CUCET