കേന്ദ്ര പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് മന്ത്രാലയത്തിന്റെ കീഴിലെ പെട്രോളിയം കണ്‍സര്‍വേഷന്‍ റിസര്‍ച്ച് അസോസിയേഷന്‍ (പി.സി.ആര്‍.എ.), സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സാക്ഷം ദേശീയതല മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു.
പെട്രോളിയം ഉത്പന്നങ്ങളുടെ സംരക്ഷണം, പ്രകൃതിസംരക്ഷണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പ്രോഗ്രാമില്‍, എസേ റൈറ്റിങ്, ക്വിസ് എന്നീ ഇനങ്ങളിലാണ് സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്ക് മത്സരം നടത്തുന്നത്. ഏഴുമുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് പങ്കെടുക്കാം. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 10. വിവരങ്ങള്‍ക്ക്: www.pcra.org
ഈ സംരംഭത്തിന്റെ ഭാഗമായി ഭാരതീയര്‍ക്ക് പങ്കെടുക്കാവുന്ന അഖിലേന്ത്യാ സാക്ഷം പെയിന്റിങ് മത്സരവും പി.സി.ആര്‍.എ. പ്രഖ്യാപിച്ചിട്ടുണ്ട്. 'ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ എനര്‍ജി' എന്ന പ്രമേയത്തിന്മേല്‍ മൂന്നുവിഭാഗങ്ങളിലായി മത്സരം നടത്തും. 12 വയസ്സുവരെ, 12 മുതല്‍ 21 വയസ്സുവരെ, 21 വയസ്സില്‍ കൂടുതല്‍. എന്‍ട്രികള്‍ ഫെബ്രുവരി 10 വരെ നല്‍കാം. വിവരങ്ങള്‍ക്ക്: www.sakshampaintingcontest.com.
Content Highlights: Central petroleum Ministry conducts competitions for school students