ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.), പി.ജി. ഡിസൈന്‍ പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന കോമണ്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഫോര്‍ ഡിസൈന്‍ (സീഡ്), യു.ജി. ഡിസൈന്‍ പ്രോഗ്രാം പ്രവേശനത്തിനുള്ള അണ്ടര്‍ ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഫോര്‍ ഡിസൈന്‍ (യുസീഡ്) എന്നിവയ്ക്ക് പിഴകൂടാതെ അപേക്ഷിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 24 വരെ നീട്ടി.
 
പിഴയോടെയുള്ള രജിസ്‌ട്രേഷന്‍ 29 വരെ നടത്താം. വിവരങ്ങള്‍ക്ക്: www.ceed.iitb.ac.in, www.uceed.iitb.ac.in
 
Content Highlights: CEED, UCEED Exam  2021