ന്യൂഡല്‍ഹി: മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണവിധേമായിക്കഴിഞ്ഞ സാഹചര്യത്തില്‍ അടുത്ത അധ്യയനവര്‍ഷം ഏപ്രിലില്‍ തുടങ്ങാന്‍ സി.ബി.എസ്.ഇ. നിര്‍ദേശം. സംസ്ഥാനസര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍കൂടി കണക്കിലെടുത്ത് കഴിയുന്നതും ഏപ്രില്‍ ഒന്നിനുതന്നെ പുതിയ അധ്യയനവര്‍ഷം ആരംഭിക്കണമെന്ന് സി.ബി.എസ്.ഇ. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ഒമ്പത്, പതിനൊന്ന് ക്ലാസുകളിലെ കുട്ടികളുടെ പഠനത്തില്‍ എത്രത്തോളം കുറവുണ്ടായിട്ടുണ്ടെന്ന് വിലയിരുത്തിയശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വാര്‍ഷികപരീക്ഷ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. പരീക്ഷ ഓഫ്‌ലൈന്‍ ആയിരിക്കണം.

കോവിഡ് കാരണം മിക്കസംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ ഇതുവരെ പൂര്‍ണമായി തുറന്നിട്ടില്ല. ഒമ്പതുമുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ആദ്യഘട്ടത്തില്‍ തുറന്നത്. പത്ത്, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ മേയ് നാലുമുതല്‍ തുടങ്ങും.

Content Highlights: CBSE to start next academic year from April 1