സി.ബി.എസ്.സി മേജര്‍ പരീക്ഷകളുടെ ടേം വൺ പരീക്ഷകള്‍ നവംബര്‍ 30ന് ആരംഭിക്കും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 11 വരെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും ഡിസംബര്‍ ഒന്ന് മുതല്‍ 22 വരെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കുമായിരിക്കും പരീക്ഷ. മൈനര്‍ പേപ്പറുകളുടെ പരീക്ഷ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

യൂസര്‍നെയിം പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് വെബ്‌സൈറ്റില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പരീക്ഷ എഴുതാന്‍ എത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും അഡ്മിഷന്‍ കാര്‍ഡ് കൈയ്യില്‍ കരുതേണ്ടതാണ്. ഓഫ്‌ലൈന്‍ രീതിയിലാണ് പരീക്ഷ നടത്തുന്നത്‌

വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://www.cbse.gov.in/

 

Content Highlights: CBSE Term 1 Exams For Major Papers