ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ടേം ഒന്ന് ബോര്‍ഡ് പരീക്ഷകള്‍ ഓഫ് ലൈനായി നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കും. 

പരീക്ഷാ തീയതികള്‍ ഒക്ടോബര്‍ 18ന് പ്രസിദ്ധീകരിക്കും. 

90 മിനിറ്റുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. രാവിലെ 11.30ന് പരീക്ഷ ആരംഭിക്കും.

മാര്‍ച്ച് ഏപ്രില്‍ 2022ലാണ് രണ്ടാമത്തെ ടേം പരീക്ഷ. ഇതില്‍ ഒബ്ജക്ടീവ് ടെപ്പും, വിവരണാത്മക രീതിയിലുമുള്ള ചോദ്യങ്ങളുമായിരിക്കും

കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ് വര്‍ഷം സിബിഎസ്എസി പത്ത്, പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കിയിരുന്നു.

Content Highlights: CBSE Term 1 Board Exam Date Sheet On October 18