ന്യൂഡൽഹി : സിബിഎസ്ഇ പത്ത്, പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ പൊതുപരീക്ഷ മാര്‍ക്ക് ലിസ്റ്റിന്റെ ഹാർഡ് കോപ്പി ഉടന്‍ പുറത്ത് വിടുമെന്ന് റിപ്പോര്‍ട്ടുകള്‍. നിരവധി വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരമാണ് ഈ നടപടി. ഉന്നത വിദ്യാഭ്യാസത്തിനായി കോളേജുകള്‍ മാര്‍ക്ക് ലിസ്റ്റിന്റെ ഹാര്‍ഡ് കോപ്പികളാണ് ആവശ്യപ്പെടുന്നത്. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ബോര്‍ഡിന് പരാതി നല്‍കിയത്

 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് ഷീറ്റിന്റെ ഹാര്‍ഡ് കോപ്പി ഉടന്‍ തന്നെ ലഭിക്കുമെന്ന് സിബിഎസ്ഇയുടെ പരീക്ഷാ കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ്  അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അതത് സ്‌കൂളുകളില്‍ നിന്ന് അവരുടെ മാര്‍ക്ക് ഷീറ്റുകള്‍ ശേഖരിക്കാം. മാര്‍ക്ക് ഷീറ്റുകള്‍ വരും ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അനുബന്ധ സ്ഥാപനങ്ങളില്‍ ലഭ്യമാകും. ഡിജിലോക്കര്‍ വഴി  മാര്‍ക്ക്ഷീറ്റ് എടുക്കാനും ചെയ്യാനും സാധിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://www.cbse.gov.in/

Content Highlights: CBSE Results 2021 Class 10, 12 marksheets to be issued soon