ന്യൂഡല്‍ഹി: എം ബി ബി എസ്, ബി ഡി എസ് ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള നീറ്റ്(നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്- യു ജി) ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.

2018 മെയ് ആറിനാണ് പരീക്ഷ. നീറ്റ് 2018 ന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. 

വിജ്ഞാപനപ്രകാരം ഓപ്പണ്‍ സ്‌കൂളില്‍നിന്നോ പ്രൈവറ്റായോ പ്ലസ് ടു പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവില്ല. ഫെബ്രുവരി ഒമ്പത് വെള്ളിയാഴ്ച മുതല്‍

മാര്‍ച്ച് ഒമ്പത് വരെയാണ് അപേക്ഷിക്കാനാവുക. 

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.cbseneet.nic.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

Neet