ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. 10, 12 ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് 75 ശതമാനം ഹാജര്‍ നിര്‍ബന്ധം. ഹാജര്‍നില കണക്കുകൂട്ടി രേഖപ്പെടുത്താന്‍ സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് നിര്‍ദേശംനല്‍കി. 75 ശതമാനത്തില്‍ താഴെ ഹാജര്‍ നേടിയവരെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ല.

ഫെബ്രുവരി 15- നാണ് പരീക്ഷ തുടങ്ങുന്നത്. ഹാജര്‍ കുറഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് നല്‍കില്ല.

വിവരങ്ങള്‍ സി.ബി.എസ്.ഇ. റീജണല്‍ ഓഫീസിലേക്ക് നല്‍കും. ഹാജര്‍ കുറയാന്‍ വ്യക്തമായ കാരണങ്ങളുണ്ടെങ്കില്‍ രേഖകള്‍സഹിതം ജനുവരി ഏഴിനുള്ളില്‍ അധികൃതര്‍ക്ക് നല്‍കണം.

Content Highlights: CBSE makes 75 per cent attendance compulsory to take board exams