ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ടേം ഒന്ന് ബോര്‍ഡ് പരീക്ഷകളുടെ മൂല്യനിര്‍ണയം, പരീക്ഷ നടക്കുന്ന അതേദിവസംതന്നെ നടത്തുമെന്ന് സി.ബി.എസ്.ഇ. ഓഫ് ലൈനായി നടക്കുന്ന 90 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണുള്ളത്. ഒ.എം.ആര്‍. ഷീറ്റിലാണ് പരീക്ഷ എഴുതുന്നത്. പരീക്ഷ കഴിഞ്ഞദിവസംതന്നെ മൂല്യനിര്‍ണയം നടത്താനാണ് ബോര്‍ഡിന്റെ തീരുമാനം. ഇതുസംബന്ധിച്ച് സ്‌കൂളുകള്‍ക്കും അധ്യാപകര്‍ക്കും നിര്‍ദേശം നല്‍കി.

ആദ്യം ടേം പരീക്ഷ കഴിഞ്ഞമാസം ആരംഭിച്ചു. രണ്ടാമത്തെ ടേം പരീക്ഷ അടുത്ത മാര്‍ച്ചില്‍ ആരംഭിക്കും. ഇതില്‍ ഒബ്ജക്ടീവ് ടൈപ്പും വിവരണാത്മക രീതിയിലുമുള്ള ചോദ്യങ്ങളുമായിരിക്കും.

കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സി.ബി.എസ്.ഇ. 10, 12 പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. സമാനസാഹചര്യം ഒഴിവാക്കാനാണ് ഇത്തവണ രണ്ട് ടേം പരീക്ഷകള്‍ നടത്തുന്നത്.

Content Highlights: CBSE First Term Examination for Classes 10 and 12