പത്താം ക്ലാസ് പരീക്ഷയ്ക്ക് ഒരുങ്ങുന്നവര്‍ക്ക് റിവിഷന്‍ നടത്താനും പഠനം സ്വയം വിലയിരുത്താനും സി.ബി.എസ്.ഇയുടെ ദിക്ഷ ആപ്പിന്റെ സേവനം. ഇ-ലേണിങ് പ്രോത്സാഹിപ്പിക്കുക എന്നതാണ് ദിക്ഷയുടെ ലക്ഷ്യം.
രണ്ടായിരത്തിലധികം ചോദ്യോത്തരങ്ങള്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ദിക്ഷ ആപ്പിലൂടെ ലഭിക്കും. മാത്‌സ്, സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി, ജോഗ്രഫി, ഇക്കണോമിക്‌സ്, ഹിസ്റ്ററി തുടങ്ങി എല്ലാ പ്രധാന വിഷയങ്ങളില്‍ നിന്നും ചോദ്യോത്തരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരീക്ഷ അടുത്തിരിക്കുന്ന സമയത്ത് കുട്ടികള്‍ക്ക് റിവിഷന്‍ രസകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.ബി.എസ്.ഇ. ദിക്ഷ ആപ്പിലൂടെ ചോദ്യശേഖരം അവതരിപ്പിച്ചിട്ടുള്ളത്. വിദ്യാര്‍ഥികള്‍ക്ക് വിഷയം തിരഞ്ഞെടുത്ത് അതിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാം. ശരിയുത്തരങ്ങള്‍ വിദഗ്ധരായ അധ്യാപകരുടെ വിശദീകരണങ്ങള്‍ സഹിതം ലഭ്യമാണ്.
ഓരോ വിഷയത്തിലെയും പ്രധാന പാഠഭാഗങ്ങള്‍ ഫോള്‍ഡറുകളായി തിരിച്ചിട്ടുണ്ട്. ഓരോ പാഠഭാഗത്തും നാലുതരത്തിലുള്ള ചോദ്യശേഖരങ്ങളാണ് ഉള്ളത് - അതിലളിതമായി ഉത്തരം എഴുതേണ്ടവ, ലളിതമായി ഉത്തരം എഴുതേണ്ടവ, വിശദീകരണം വേണ്ടവ, മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍.
മൊബൈല്‍ ഫോണിലും കംപ്യൂട്ടറിലും 'ദിക്ഷ' സേവനം ഉപയോഗപ്പെടുത്താം. മൊബൈല്‍ ഫോണിനെ ആശ്രയിക്കുന്നവര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ദിക്ഷ (DIKSHA) ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.
കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഓരോ വിഷയത്തിലെയും ചോദ്യശേഖരത്തിലേക്കെത്താം.
മാത്‌സ്
സയന്‍സ്
ഹിസ്റ്ററി
ഇക്കണോമിക്‌സ്
പൊളിറ്റിക്കല്‍ സയന്‍സ്
ജോഗ്രഫി
ഹിന്ദി സ്പര്‍ശ് 2
ഹിന്ദി സഞ്ജയന്‍ 2
ഇംഗ്ലീഷ് - ഫൂട്ട് പ്രിന്റ്‌സ്
ഇംഗ്ലീഷ് - ഫസ്റ്റ് ഫ്‌ലൈറ്റ്
Content Highlights: CBSE DIKSHA App for 10th students