ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കും. സി.ബി.എസ്.ഇ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഫലപ്രഖ്യാപനത്തിന്റെ വിവരം പുറത്തുവിട്ടത്. cbseresults.nic.in, cbse.gov.in, cbse.nic.in എന്നീ വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. 

ഏകദേശം 18 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് 10-ാം ക്ലാസ് പരീക്ഷയ്ക്കായി ഇത്തവണ രജിസ്റ്റര്‍ ചെയ്തത്. കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരമാണ് ഫലം കണക്കാക്കിയിരിക്കുന്നത്.

 Content Highlights: CBSE class 10 results will be published today 12 PM