ന്യൂഡൽഹി: 9, 11 ക്ലാസുകളിൽ തോറ്റ വിദ്യാർഥികൾക്കായി വീണ്ടും പരീക്ഷ നടത്തണമെന്ന് സ്കൂളുകൾക്ക് സി.ബി.എസ്.ഇ നിർദേശം. നേരത്തെ പരീക്ഷയെഴുതിയ കുട്ടികൾക്കും ഇതിനുള്ള അവസരം നൽകണം.

മേയ് 13-ന് ഇതേവിഷയം സബന്ധിച്ച് സമാനമായ അറിയിപ്പുണ്ടായിരുന്നെങ്കിലും പല സ്കൂളുകളും രണ്ടാമത് അവസരം നൽകാൻ തയ്യാറാവുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സി.ബി.എസ്.ഇ പുതിയ നിർദേശവുമായി രംഗത്തുവന്നത്. ഓൺലൈനായോ ഓഫ്​ലൈനായോ പരീക്ഷകൾ നടത്താനുള്ള സ്വാതന്ത്ര്യം സ്കൂളുകൾക്കുണ്ടെന്നും ബോർഡ് വ്യക്തമാക്കി.

Content Highlights: CBSE asks schools to conduct re exam for failed students of 9th and 11th