ന്യൂഡല്‍ഹി: 2022-23 അധ്യായന വര്‍ഷത്തെ അഫിലിയേഷനായി രജിസ്റ്റര്‍ ചെയ്യാനുള്ള തീയതി നീട്ടി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ). ജൂണ്‍ 30 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. 

പുതുതായി അഫിലിയേഷന്‍ ലഭിക്കാനുള്ളതും നിലവിലെ അഫിലിയേഷന്‍ പുതുക്കാനുള്ളതുമായ എല്ലാ സ്‌കൂളുകള്‍ക്കും ജൂണ്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിലാണ് തീയതി നീട്ടാനുള്ള സി.ബി.എസ്.ഇ തീരുമാനം. 

2021 മാര്‍ച്ച് ഒന്നുമുതല്‍ നിലവില്‍ വന്ന റീ-എന്‍ജിനിയേര്‍ഡ് ഓട്ടോമേറ്റഡ് സിസ്റ്റമായ സരസ് വഴിയാകും  സി.ബി.എസ്.ഇ അഫിലിയേഷന്‍ നടക്കുക. അഫിലിയേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് സിബി.എസ്.ഇ ഔദ്യോഗിക വെബ്‌സൈറ്റായ www.cbse.gov.in  സന്ദര്‍ശിക്കുക. 

Content Highlights: CBSE Affiliation 2022 registration date extended