ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ 91.46 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യതനേടി. cbseresults.nic.in, എന്ന വെബ്‌സൈറ്റില്‍ വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാം. 

CBSE10<Space><RollNo><Space><Admin Card Id> എന്ന ഫോര്‍മാറ്റില്‍ 7738299899 എന്ന നമ്പരിലേക്ക് എസ്.എം.എസ് അയച്ചും ഫലമറിയാം. 18,73,015 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതില്‍ 17,13,121 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 

തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം (99.28). 98.28 ശതമാനവുമായി ചെന്നൈയും 98.23 ശതമാനം വിജയവുമായി ബെംഗളൂരു മേഖലയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 79.12 ശതമാനം വിജയവുമായി ഗുവാഹാട്ടിയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. 

സ്‌കൂളുകളുടെ കൂട്ടത്തില്‍ 99.23 ശതമാനം വിജയവുമായി കേന്ദ്രീയ വിദ്യാലയങ്ങള്‍ ഒന്നാമതെത്തി. ആകെ 93.31 ശതമാനം പെണ്‍കുട്ടികളും 90.14 ശതമാനം ആണ്‍കുട്ടികളും 78.95 ശതമാനം ട്രാന്‍സ്‌ജെന്‍ഡറുകളും വിജയിച്ചു.

 

Content Highlights: CBSE 10th Resulst Published