പൊളിറ്റിക്കൽ സയൻസ് ബി.എ. അവസാനവർഷ വിദ്യാർഥിയാണ്. ഇതുകഴിഞ്ഞാൽ പഠനസാധ്യതകൾ എന്തൊക്കെയാണ്?
   -ഹൃദ്യ എസ്.എൽ, വർക്കല  

Ask Expertആദ്യ ഓപ്ഷൻ എന്ന നിലയിൽ പൊളിറ്റിക്കൽ സയൻസിൽ പി.ജി.ക്കു ശ്രമിക്കാം. അനുബന്ധ മേഖലകളെക്കുറിച്ചു ചിന്തിക്കുന്നെങ്കിൽ നിരവധി കോഴ്‌സുകളുണ്ട്. 

പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്, ഇന്റർനാഷണൽ റിലേഷൻസ്, ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് ഏരിയാ സ്റ്റഡീസ്, പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, പബ്ലിക് പോളിസി, പൊളിറ്റിക്‌സ് (പബ്ലിക് പോളിസി ആൻഡ് ഗവർണൻസ്), പബ്ലിക് പോളിസി ആൻഡ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, അർബൻ പോളിസി ആൻഡ് ഗവൺമെന്റ്, റൂറൽ ഡെവലപ്‌മെന്റ് ആൻഡ് ഗവേർണൻസ്, റഗുലേറ്ററി ഗവർണൻസ്, പീസ് ആൻഡ് കോൺഫ്ലിക്ട് സ്റ്റഡീസ്, ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ്, നാഷണൽ സെക്യുരിറ്റി സ്റ്റഡീസ്, പബ്ലിക് അഫയേഴ്‌സ്, ഡെവലപ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ, മൈഗ്രേഷൻ ആൻഡ് ഡയസ്‌പോറ സ്റ്റഡീസ്, ഗാന്ധിയൻ സ്റ്റഡീസ്, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, റിലിജസ് സ്റ്റഡീസ്, കമ്പാരറ്റീവ് റിലിജൻ, ഹ്യൂമൺ റൈറ്റ്‌സ്, പൊളിറ്റിക്കൽ സയൻസ് ആൻഡ് ഹ്യൂമൺ റൈറ്റ്‌സ്, ഡെവലപ്‌മെന്റ് പോളിസി ആൻഡ് പ്രാക്ടീസ്, കസ്റ്റമറി ലോ ആൻഡ് ട്രൈബൽ ഗവർണൻസ്, ലോക്കൽ ഗവർണൻസ് ആൻഡ് ഡെവലപ്‌മെമെന്റ് തുടങ്ങി ഒട്ടേറെ കോഴ്‌സുകൾ വിവിധ സർവകലാശാലകളിലായി ലഭ്യമാണ്. 

നിങ്ങൾക്കും സംശയങ്ങൾ ചോദിക്കാം;  https://english.mathrubhumi.com/education/help-desk/ask-expert