തേഞ്ഞിപ്പലം: ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ വിതരണത്തിലെ പ്രശ്നങ്ങളും സംശയങ്ങളും പരിഹരിച്ച് കാലിക്കറ്റ് സര്‍വകലാശാല. വെള്ളിയാഴ്ച നടത്തിയ പി.ജി. ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ഓണ്‍ലൈനില്‍ കൃത്യമായി നല്‍കി പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കി.

അഞ്ച് ജില്ലകളിലെ 210 പി.ജി. കോളേജുകള്‍ക്കാണ് കോളേജ് പോര്‍ട്ടലുകള്‍ വഴി ചോദ്യക്കടലാസ് വിതരണംചെയ്തത്.

രണ്ടുമണിക്കായിരുന്നു പരീക്ഷ. 150 വ്യത്യസ്ത ചോദ്യക്കടലാസുകള്‍ ഉച്ചയ്ക്ക് 1.30-ന് തന്നെ പ്രിന്‍സിപ്പല്‍മാരുടെ ഐ.ഡി. വഴി ലഭ്യമാക്കുകയായിരുന്നു. കഴിഞ്ഞ പരീക്ഷയില്‍ ചോദ്യപേപ്പര്‍ ഓണ്‍ലൈനില്‍ കൃത്യസമയത്ത് ലഭ്യമാക്കാന്‍ കഴിയാഞ്ഞത് പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

Content Highlights: calicut university solves all problems behind online question paper distribution