ന്യൂഡൽഹി: ജൂണിലെ സി.എ ഫൗണ്ടേഷൻ കോഴ്സ് പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ). www.icai.org എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യാം.

ജൂൺ 24, 26, 28, 30 തീയതികളിലാണ് ഫൗണ്ടേഷൻ പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. 1500 രൂപയാണ് പരീക്ഷാഫീസ്. മേയ് നാലുവരെയാണ് അപേക്ഷിക്കാനുള്ള സമയം. ലേറ്റ് ഫീസോടെ മേയ് ഏഴുവരെ അപേക്ഷിക്കാം.

ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ രണ്ട് ഷിഫ്റ്റുകളായാകും പരീക്ഷ നടക്കുക. ആകെ നാലു പേപ്പറുകളാകും പരീക്ഷയ്ക്കുണ്ടാവുക. ആദ്യ രണ്ട് പേപ്പറുകൾ വായിക്കാനായി 15 മിനിറ്റ് അധിക സമയം ലഭിക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: CA foundation exam registration started