ന്യൂഡല്‍ഹി: സി.എ ഇന്റര്‍മീഡിയറ്റ്, ഫൈനല്‍ പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ). മേയ് 21 മുതലാണ് പരീക്ഷകളാരംഭിക്കുക. icai.org എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാതീയതികള്‍ അറിയാം.
പഴയ സ്‌കീമിന് കീഴിലുള്ള സി.എ ഇന്റര്‍മീഡിയറ്റ് ഗ്രൂപ്പ്-1 പരീക്ഷ മേയ് 22, 24, 27, 29 തീയതികളിലും ഗ്രൂപ്പ്-2 പരീക്ഷ മേയ് 31, ജൂണ്‍ 2, 4 തീയതികളിലും നടക്കും. പുതിയ സ്‌കീമിന് കീഴിലുള്ള ഇന്റര്‍മീഡിയേറ്റ് ഗ്രൂപ്പ്-1 പരീക്ഷ മേയ് 22, 23, 27, 29 നും ഗ്രൂപ്പ്-2 പരീക്ഷ മേയ് 31, ജൂണ്‍ 2, 4, 6 നുമാണ് നിശ്ചയിച്ചിട്ടുള്ളത്.
രണ്ട് സ്‌കീമിലും ഉള്‍പ്പെട്ട വിദ്യാര്‍ഥികളുടെ ഫൈനല്‍ കോഴ്‌സ് ഗ്രൂപ്പ്-1 പരീക്ഷ മേയ് 21, 23, 25, 28 തീയതികളിലും ഗ്രൂപ്പ്-2 പരീക്ഷ മേയ് 30, ജൂണ്‍ 1, 3, 5 തീയതികളിലും നടത്തും. ബുദ്ധപൂര്‍ണിമ പ്രമാണിച്ച് മേയ് 26 പരീക്ഷകളൊന്നും നടത്തില്ലെന്ന് ഐ.സി.എ.ഐ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: CA exam dates declared by ICAI