ന്യൂഡൽഹി: ജൂലായിൽ നടക്കാനിരിക്കുന്ന സി.എ ഫൗണ്ടേഷൻ, ഇന്റർമീഡിയേറ്റ്, ഫൈനൽ പരീക്ഷകൾക്കായുള്ള പരീക്ഷാകേന്ദ്രം മാറ്റാൻ അവസരമൊരുക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ).

ജൂൺ 9 മുതൽ 11 വരെയാണ് പരീക്ഷാകേന്ദ്രം മാറ്റാൻ അവസരം. വിദ്യാർഥികൾക്ക് icai.org എന്ന വെബ്സൈറ്റ് വഴി കേന്ദ്രം മാറ്റാം.

കോവിഡ്-19 രോഗബാധ മൂലം രാജ്യത്തിന്റെ പല ഭാഗത്തും ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിലാണ്പരീക്ഷാകേന്ദ്രം മാറ്റാനുള്ളഐ.സി.എ.ഐയുടെ തീരുമാനം. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങളറിയാൻ വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: CA exam, centre change can be done by tomorrow