ന്യൂഡല്‍ഹി:  സി.ബി.എസ്.ഇ ടേം വണ്‍ എക്‌സാം 2021 ഉത്തരസൂചിക സി.ബി.എസ്.ഇ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തു. ഇന്ത്യയിലും വിദേശത്തുമായി 13,357 കേന്ദ്രങ്ങളിലായിട്ടാണ് ടേം വണ്‍ പരീക്ഷ നടത്തിയത്.

എല്ലാ കേന്ദ്രങ്ങളിലുമുള്ള ടേം വണ്‍ പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മൂന്ന് മോക്ക് ടെസ്റ്റുകളും സി.ബി.എസ്.ഇ നടത്തിയിരുന്നു. പത്താം ക്ലാസിനുള്ള ടേം വണ്‍ സോഷ്യല്‍ സയന്‍സ് പരീക്ഷയില്‍ ഏകദേശം 21 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കാളികളായി.

13 വിഷയങ്ങള്‍ക്കായുള്ള പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയത് 12 ലക്ഷം പേരാണ്. ഇതടക്കം 33 ലക്ഷം ഒ.എം.ആര്‍ ഷീറ്റുകള്‍ പരിശോധിച്ചു യഥാര്‍ത്ഥ ഉത്തരസൂചികകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് cbse.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Content Highlights: C.B.S.E Term One Exam 2021 Anwerkey Uploaded