കൊല്ലം : എം.ജി.എം. (മാര്‍ ഗ്രിഗോറിയസ് മെമ്മോറിയല്‍) ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ കീഴില്‍ കണ്ണൂര്‍, എറണാകുളം, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ കോളേജുകളില്‍ ഗവ. അലോട്ട്‌മെന്റിനുശേഷം ഒഴിവു വന്നിട്ടുള്ള ബി.ഫാം സീറ്റുകളിലേക്ക് പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം.

കണ്ണൂര്‍ പിലാത്തറ എം.ജി.എം. കോളേജ് ഓഫ് ഫാര്‍മസി, എറണാകുളം പാന്പാക്കുട എം.ജി.എം. സില്‍വര്‍ ജൂബിലി കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, മലപ്പുറം വളാഞ്ചേരി എം.ജി.എം. ടെക്‌നോളജിക്കല്‍ കാന്പസ് (കൊച്ചിന്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ടെക്‌നോളജി), തിരുവനന്തപുരം കിളിമാനൂര്‍ എം.ജി.എം. സില്‍വര്‍ ജൂബിലി കോളേജ് ഓഫ് ഫാര്‍മസി എന്നിവിടങ്ങളിലാണ് ഒഴിവ്. കണ്ണൂര്‍, തിരുവനന്തപുരം കോളേജുകളില്‍ ഒഴിവുള്ള ഡി.ഫാം മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളിലേക്കും അപേക്ഷിക്കാം. www.mgmtc.in ല്‍ ഓണ്‍ലൈനായി അപേക്ഷിച്ചശേഷം കോളേജ് ഓഫീസുമായി ബന്ധപ്പെടണം. പ്ലസ് ടുവിന് ഉയര്‍ന്ന മാര്‍ക്ക് നേടി സാന്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പോടുകൂടി പ്രവേശനം നേടാം. വിവരങ്ങള്‍ക്ക് ഫോണ്‍: 7902993111.

Content Highlights: B.Pharm Admission