കൊച്ചി: മെഡിക്കൽ/എൻജിനീയറിങ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്‌സ് പ്രവേശനം ഉറപ്പാക്കണമെങ്കിൽ പ്രവേശനനടപടികൾ കൃത്യമായി മനസ്സിലാക്കണം.

ഓപ്ഷൻ രജിസ്‌ട്രേഷൻ എങ്ങനെ, അലോട്ട്‌മെന്റ് ഏതുരീതിയിൽ, ഫീസ് എത്ര തുടങ്ങിയ കാര്യങ്ങൾ അറിയണം. ആശങ്കകളില്ലാതെ വിദ്യാർഥികൾക്ക് പ്രവേശനം ഉറപ്പിക്കാൻ വേണ്ടിയാണ് പ്രൊഫഷണൽ കോഴ്‌സ് സെമിനാർ Ask Expert 2018 മാതൃഭൂമി നടത്തുന്നത്.

കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ ഫാർമസി പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സെമിനാറിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് നൽകുന്ന കൈപ്പുസ്തകം സഹായിക്കും.

എം.ബി.ബി.എസ്., ബി.ഡി.എസ്., എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ കഴിഞ്ഞവർഷം പ്രവേശനം നേടിയ അവസാന റാങ്കുകൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട ധാരണ ലഭിക്കാൻ ഇത് സഹായിക്കും.

മെഡിക്കൽ അനുബന്ധ കോഴ്‌സുകളുടെ സാധ്യതകൾ, കുറഞ്ഞ ഫീസിൽ എം.ബി.ബി.എസ്./ബി.ഡി.എസ്. പഠിക്കാൻ ഓൾ ഇന്ത്യാ ക്വാട്ടയിൽ മികച്ച കോളേജുകൾ ഏതൊക്കെയാണ് തുടങ്ങിയ വിവരങ്ങൾ കൈപ്പുസ്തകത്തിലുണ്ട്.

കൂടാതെ, ഐ.ഐ.ടി. എൻ.ഐ.ടി. പ്രവേശനത്തിൽ 2017-ലെ അവസാന റാങ്കുനിലയും മനസ്സിലാക്കാം. പ്രവേശന നടപടിക്രമങ്ങൾ വിശദമായി നൽകിയിട്ടുണ്ട്.